ആരോഗ്യകിരണം പദ്ധതിയുടെ കീഴിൽ CAR T സെൽ തെറാപ്പിക്കുള്ള പാക്കേജ് നിരക്ക് നിശ്ചയിക്കുന്നതിനായി സ്ഥാപനങ്ങളിൽ നിന്ന് (Expression of Interest – EOI) ക്ഷണിക്കുന്നു.
താഴെ പറയുന്ന വിശദാംശങ്ങൾ സഹിതം താൽപ്പര്യപത്രം (EOI) സമർപ്പിക്കുക:
- CAR T സെൽ തെറാപ്പിയുടെ കീഴിൽ ഉൾപ്പെടുന്ന സേവനങ്ങളുടെ സമഗ്രമായ വിവരണം.
- തെറാപ്പിക്കുള്ള എല്ലാ അനുബന്ധ ചെലവുകളും ഉൾപ്പെടുന്ന നിർദ്ദിഷ്ട പാക്കേജ് നിരക്കുകൾ.
- നൽകുന്ന സേവനങ്ങൾക്ക് ബാധകമായ നിബന്ധനകളും വ്യവസ്ഥകളും.
- CAR T സെൽ തെറാപ്പി നടത്തുന്നതിൽ നിങ്ങളുടെ സ്ഥാപനത്തിൻ്റെ അംഗീകാരത്തിൻ്റെയും പരിചയത്തിൻ്റെയും വിശദാംശങ്ങൾ.